ബെയ്ജിംങ്: അണ്ടര്‍ഗ്രൗണ്ട് സഭകളെക്കുറിച്ച് വിവരം പറഞ്ഞുകൊടുക്കുന്നവര്‍ക്ക് ചൈനീസ് ഗവണ്‍മെന്റ് പാരിതോഷികം പ്രഖ്യാപിച്ചു. തങ്ങളുടെ സമൂഹത്തില്‍ എവിടെയെങ്കിലും അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ച് നിലനില്ക്കുന്നതായി വിവരം ചോര്‍ത്തികൊടുക്കുന്നവര്‍ക്കാണ് പാരിതോഷികം. ബിറ്റര്‍ വിന്റര്‍ മാഗസിനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നെന്‍ജിയാംങ് സിറ്റിയിലെ താമസക്കാര്‍ക്കാണ് ഈ വാഗ്ദാനമുള്ളത്. നഗരത്തിലെ അണ്ടര്‍ഗ്രൗണ്ട് സഭകളെക്കുറിച്ച് വിവരം പറഞ്ഞുകൊടുക്കുന്നവര്‍ക്ക് 700 യുഎസ് ഡോളറും മറ്റെവിടെയെങ്കിലുമോ രാജ്യത്തെ മറ്റ് ഭാഗങ്ങളിലോ ഉള്ള വിവരം പറഞ്ഞുകൊടുക്കുന്നവര്‍ക്ക് 14,000 വുമാണ് പ്രതിഫലം. കഴിഞ്ഞ മാസം ഹെയ്‌നാന്‍ പ്രോവിന്‍സില്‍ പബ്ലിക് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഇതു സംബന്ധിച്ച് നോട്ടിസ് പതിപ്പിച്ചിരുന്നു.
ഗവണ്‍മെന്റ് അംഗീകാരമില്ലാതെയും അനുവാദമില്ലാതെയും പ്രവര്‍ത്തിക്കുന്ന മതപരമായ ചടങ്ങുകളെക്കുറിച്ച് വിവരം നല്കണമെന്നായിരുന്നു അത്.
ഈവിള്‍ കള്‍ട്ട് എന്നാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും എല്ലാതരത്തിലുമുള്ള മതപരമായ പ്രവര്‍ത്തനങ്ങളെയുമാണ് ഗവണ്‍മെന്റ് അതുവഴി ഉദ്ദേശിച്ചിരുന്നത്. കൊറോണ വ്യാപനം അതിദ്രുതം പടരുമ്പോഴും ചൈനയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനങ്ങള്‍ക്ക് അവസാനമില്ലെന്നാണ് ഈ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.