കാഞ്ഞങ്ങാട്: വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ ബലിവേദിയില്‍ നിന്ന് വിളിച്ചിറക്കി വിവരങ്ങള്‍ ശേഖരിക്കാനെന്ന വ്യാജേന പേരുകള്‍ എഴുതിയെടുക്കുകയും പിന്നീട് കേസ് രജിസ്ട്രര്‍ ചെയ്യുകയും ചെയ്തതായി വാര്‍ത്ത. ചായ്യോത്ത് അല്‍ഫോന്‍സാ പള്ളി വികാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചും കലക്ടറുടെ നിരോധനാജ്ഞാ നിയമങ്ങള്‍ അനുശാസിച്ചും ബലിയര്‍പ്പിക്കുകയായിരുന്ന വൈദികനെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ നിന്നും വിളിച്ചിറക്കി പള്ളിയുടെ മുന്‍വശത്തേക്ക് കൊണ്ടുപോകുകയും ഒപ്പ് വാങ്ങുകയുമായിരുന്നു. നീലേശ്വരം പോലീസിന്റെ ഈ പ്രവൃത്തിക്കെതിരെ സോഷ്യല്‍ മീഡിയായില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.