ഓരോരുത്തര്‍ക്കും കാവല്‍മാലാഖയുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ കാവല്‍മാലാഖ എത്രത്തോളം നമുക്ക് അനുദിനജീവിതത്തില്‍ സഹായിയായി മാറുന്നുണ്ട് എന്നതിനെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര അറിവില്ലെന്ന് തോന്നുന്നു.
ഓരോ കാവല്‍മാലാഖയും നമ്മുടെ സംരക്ഷകനും ഗുരുവും സുഹൃത്തും മാര്‍ഗ്ഗദര്‍ശിയുമെല്ലാമാണ്. നമ്മെ ദൈവത്തോട് അടുപ്പിക്കുകയാണ് കാവല്‍മാലാഖ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രലോഭനങ്ങളെ നേരിടേണ്ടിവരുമ്പോള്‍ അതിനെ കീഴടക്കാന്‍ നമ്മെ സഹായിക്കുന്നത് കാവല്‍മാലാഖയാണ്.
നമ്മുടെ അനുദിന ജീവിതത്തിലെ എല്ലാ പ്രവൃത്തികളിലും മാര്‍ഗ്ഗനിര്‍്‌ദേശം നല്കാനും കാവല്‍മാലാഖയ്ക്ക് കഴിവുണ്ട്. നമുക്കെല്ലാം ചീത്തയും നല്ലതുമായ വികാരങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരം വികാരങ്ങള്‍ക്കിടയില്‍ നല്ലത് തിരഞ്ഞെടുക്കുന്നത് കാവല്‍മാലാഖ നമ്മെ നയിക്കുന്നതുകൊണ്ടാണ്. രണ്ടുവ്യക്തികള്‍ തമ്മിലുള്ള കണ്ടുമുട്ടലില്‍ നല്ലരീതിയില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവിടെയും നാം കാവല്‍മാലാഖയുടെ മാധ്യസ്ഥം യാചിക്കണം.
പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ ഇക്കാര്യം സ്വജീവിതത്തില്‍ തിരിച്ചറിഞ്ഞ വ്യക്തിയാണ്. അതുകൊണ്ട് നാം നിത്യജീവിതത്തില്‍ എപ്പോഴും കാവല്‍മാലാഖയുടെ സഹായം തേടണം. നാം കാവല്‍മാലാഖയെ കൂട്ടുപിടിക്കണം. കാവല്‍മാലാഖ നമ്മെ സഹായിക്കുക തന്നെ ചെയ്യും.