Wednesday, February 5, 2025
spot_img
More

    ബെയ്‌റൂട്ട് സ്‌ഫോടനം; പ്രാര്‍ത്ഥനയുമായി മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ലെബനോനില്‍ നടന്ന സ്‌ഫോടനത്തില്‍ അഗാധമായ ദു: ഖം അറിയിച്ചും പ്രാര്‍ത്ഥനകള്‍ നേര്‍ന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ദുരന്തത്തില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നതായി പാപ്പ അറിയിച്ചു. ഇത് വളരെ വേദനാജനകവും ദുരിതപൂര്‍ണ്ണവുമായ നിമിഷമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

    അന്തര്‍ദ്ദേശീയ സമൂഹത്തിന്റെ സഹായത്തോടെ ഈ അടിയന്തിരഘട്ടത്തെ അതിജീവിക്കാന്‍ കഴിയുമെന്നും പാപ്പ പറഞ്ഞു.

    ഓഗസ്റ്റ് നാലിന് പുലര്‍ച്ചെയുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ നൂറുപേര്‍ മരിക്കുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. നൂറിലധികം പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!