വത്തിക്കാന്‍ സിറ്റി: സ്‌ഫോടനത്തില്‍ വിറങ്ങലിച്ചുനില്ക്കുന്ന ലെബനോന് ആശ്വാസമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാമ്പത്തിക സഹായം. 250,000 യൂറോയാണ് പാപ്പ തുടക്കമെന്ന രീതിയില്‍ ലെബനോന് സാമ്പത്തിസഹായം നല്കിയിരിക്കുന്നത്. ഡിസാസ്റ്ററി ഫോര്‍ പ്രമോട്ടിംങ് ഇന്റിഗ്രല്‍ ഹ്യൂമന്‍ ഡവലെപ്പ്‌മെന്റാണ് പാപ്പായുടെ സംഭാവനയെക്കുറിച്ച് അറിയിച്ചത്.
ഗുരുതരമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന ലെബനോന്‍ ജനതയോടുള്ള മാര്‍പാപ്പയുടെ പിതൃസഹജമായ വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും ഭാഗമാണ് ഈ സംഭാവനയെന്ന് പ്രസ്താവന വ്യക്തമാക്കി.
കാരിത്താസ് ലെബനോന്‍, കാരിത്താസ് ഇന്റര്‍നാഷനലിസ് എന്നിവയിലൂടെ കത്തോലിക്കാസഭ ലെബനോന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അടിയന്തിരസഹായം നല്കുന്നുണ്ട്.