‘
ഡെന്‍വര്‍: പ്രതിസന്ധികളുടെ ഇക്കാലത്ത് സഭയ്ക്കും ലോകം മുഴുവനും ആവശ്യമായിരിക്കുന്നത് ദൈവത്തിലുള്ള വിശ്വാസവും സംരക്ഷണവും മാതാവിന്റെ മാധ്യസ്ഥവുമാണെന്നും അതുകൊണ്ട് സ്വര്‍ഗ്ഗാരോപണ തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ എല്ലാവരും കൂടുതലായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ച്ച് ബിഷപ് സാമുവല്‍ അക്വില.
അനുദിനം കൂടുതലായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക, പകര്‍ച്ചവ്യാധികള്‍ അവസാനിപ്പിക്കാനും നീതിക്കും സമാധാനത്തിനും, ദേവാലയങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാനും വേണ്ടിയാണ് എല്ലാവരും പ്രാര്‍ത്ഥിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മി്പ്പിച്ചു.
ഓഗസ്റ്റ് 15 മുതല്‍ വ്യാകുലമാതാവിന്റെ തിരുനാള്‍ ദിനമായ സെപ്തംബര്‍ 15 വരെ രൂപതയിലെ എല്ലാവിശ്വാസികളും അനുദിനം ജപമാല ചൊല്ലി കൂടുതലായി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 15 പ്രത്യേക നിയോഗങ്ങള്‍ക്കുവേണ്ടിയാണ് ഇത്.
ജീവിതത്തിലെ ദുഷ്‌ക്കരമായ സമയങ്ങളില്‍ നാം മറിയത്തിലേക്ക് തിരിയണം.കാരണം അമ്മ നമ്മുടെ ആത്മീയമാതാവാണ്.
വിച്ചിറ്റ രൂപതയില്‍ ഓഗസ്റ്റില്‍ ആരംഭിച്ച റോസറി ക്രൂസേഡിന്റെ സ്വാധീനത്തില്‍ നിന്നാണ് തന്റെ രൂപതയിലും അതേ നിയോഗങ്ങളോടെ ക്രൂസേഡ് ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.