ആദ്യ പെണ്‍കുഞ്ഞിനെ ലഭിച്ചതിന്റെ സന്തോഷം തിരുവചനം എഴുതി അറിയിച്ചുകൊണ്ട് ഹോളിവുഡ് താരം ക്രിസ് പ്രാറ്റ്. ഇന്‍സ്റ്റഗ്രാമിലൂടെ സങ്കീര്‍ത്തനം 126;3, ഉം 127; 3-4 ഉം എഴുതിയാണ് കുഞ്ഞിനെ ലഭിച്ചതിന്റെ സന്തോഷവും ദൈവത്തിനുള്ള നന്ദിയും ക്രിസ് പ്രാറ്റ് അറിയിച്ചിരിക്കുന്നത്.
28 മില്യന്‍ ഫോളവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം മകള്‍ ജനിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് എഴുതിയത് താഴെപ്പറയുന്ന സങ്കീര്‍ത്തനഭാഗങ്ങളാണ്.
കര്‍ത്താവ് ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.( സങ്കീ 126;3)
കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും( സങ്കീ: 127: 3-4)
കാതറിനാണ് ക്രിസിന്റെ ഭാര്യ. മുന്‍ഭാര്യ അന്നയില്‍ ഏഴു വയസുള്ള ഒരു മകന്‍ കൂടിയുണ്ട് ക്രിസിന്.