Wednesday, January 22, 2025
spot_img
More

    ഭാഗ്യവതിയായ കന്യകയുടെ സ്വര്‍ഗ്ഗാരോപണം

    ഇന്ന് നമ്മുടെ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളാണ്. മരിയഭക്തരെന്ന നിലയില്‍ നാം ഏറെ സന്തോഷിക്കേണ്ട ദിവസം. കാരണം ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്ക് നമ്മുടെ അമ്മ കരേറിയ ദിവസത്തിന്റെ ഓര്‍മ്മയാണ് നാം ഇന്ന് പുതുക്കുന്നത്. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പറയുന്നത് ഇപ്രകാരമാണ്:

    ഉത്ഭവ പാപത്തിന്റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും സ്വതന്ത്രയാക്കി സൂക്ഷിക്കപ്പെട്ടിരുന്ന നിര്‍മ്മലകന്യക അവളുടെ ഇഹലോകവാസത്തിന്റെ പരിസമാപ്തിയില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയമഹത്വത്തിലേക്ക് എടുക്കപ്പെട്ടു. കര്‍ത്താവ് അവളെ എല്ലാറ്റിന്റെയും രാജ്ഞിയായി ഉയര്‍ത്തി. ഇതു കര്‍ത്താക്കളുടെ കര്‍ത്താവും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തന്റെ പുത്രനോട് അവള്‍ കൂടുതലായി അനുരൂപപ്പെടാന്‍ വേണ്ടിയായിരുന്നു. ഭാഗ്യവതിയായ കന്യകയുടെ സ്വര്‍ഗ്ഗാരോപണം തന്റെ പുത്രന്റെ പുനരുത്ഥാനത്തിലുള്ള അനന്യമായ പങ്കുചേരലും മാറ്റു ക്രൈസ്തവരുടെ പുനരുത്ഥാനത്തിന്റെ മുന്നാസ്വാദനവുമാണ്.

    സ്വര്‍ഗ്ഗാരോപിതയായ അമ്മേ സ്വര്‍ഗ്ഗത്തിലെത്തിച്ചേരാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് നീ വാങ്ങിത്തരണമേ. സ്വര്‍ഗ്ഗത്തെ മുന്നില്‍കണ്ട് ജീവിക്കാനുള്ള പ്രചോദനം ഞങ്ങള്‍ക്ക് നീ നല്കണമേ.. സ്വര്‍ഗ്ഗം മാത്രം മതിയെന്ന് ആത്മാവിലും സത്യത്തിലും ഏറ്റുപറയാന്‍ ഞങ്ങളുടെ ജീവിതങ്ങളെ യോഗ്യമാക്കിത്തീര്‍ക്കണമേ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!