കോവിഡ് പലരുടെയും മാനസികനില തകരാറിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരും വിഷാദത്തിലേക്ക് വഴുതിവീണു. ഈ വിഷാദത്തില്‍ നിന്ന് എങ്ങനെ ഉയിര്‍ത്തെണീല്ക്കാം, വിഷാദത്തില്‍ അകപ്പെടാതെ എങ്ങനെ കഴിയാം എന്നിങ്ങനെയുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഇതാ എറണാകുളം അങ്കമാലി അതിരൂപതയുടെ മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗമായ പില്‍ഗ്രിം കമ്മ്യൂണിക്കേഷന്‍ ഷോര്‍ട്ട് ഫിലിമുകളുടെ പരമ്പരയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു.
ഓള്‍ഡ് കീസ് ഫോര്‍ ന്യൂ ലോക്‌സ് എന്നാണ് പരമ്പരയിലെ ടെലിഫിലിമിന്റെ ആദ്യ പേര്. നിസ്സാരമെന്ന് തോന്നുന്ന തീരെ ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷവും കൗതുകവും കണ്ടെത്താനും ജീവിതം സന്തോഷം നിറഞ്ഞതാക്കാനും കഴിയും എന്നതാണ് ഷോര്‍ട്ട് ഫിലിം നല്കുന്ന സന്ദേശം. ഫാ. ജോസ് പുതുശ്ശേരി, ഫാ. ജെയിംസ് തൊട്ടില്‍, ഫാ. ജേക്കബ് കോറോത്ത് തുടങ്ങിയവര്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു.