വാഷിംങ്ടണ്‍: അമേരിക്കയെ പിടിമുറുക്കിയിരിക്കുന്ന സാത്താനിക ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഒരു മില്യന്‍ ജപമാല പ്രാര്‍ത്ഥനകള്‍ക്ക് തുടക്കം കുറിച്ചു. മില്യന്‍ റോസറി മാര്‍ച്ച് എന്നാണ് ഇത് അറിയപ്പെടുന്നത്.
മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 15 ന് തുടക്കം കുറിച്ച മില്യന്‍ റോസറി മാര്‍ച്ച് അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിന് സമാപിക്കും. ജപമാലയിലെ അഞ്ചുരഹസ്യങ്ങള്‍ എല്ലാ ദിവസവും ചൊല്ലുക, എല്ലാ വേള്ളിയാഴ്ചയും ഉപവസിക്കുക. അമേരിക്കയില്‍ മരണമടഞ്ഞുപോയ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും ഒരു മണിക്കൂര്‍ നേരം ദിവ്യകാരുണ്യ ആരാധനയില്‍ പങ്കെടുക്കുക എന്നിവയാണ് ഇതോട് അനുബന്ധിച്ച് നിഷ്‌ക്കര്‍ഷിക്കുന്ന കാര്യങ്ങള്‍.
നമ്മുടെ കര്‍ത്താവ് നമ്മെയും നമ്മുടെ രാജ്യത്തെയും ഉപേക്ഷിക്കുകയില്ല. എന്ന് വിശ്വാസം ഇതോട് അനുബന്ധിച്ചുള്ള കുറിപ്പില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ പിടിമുറുക്കിയിരിക്കുന്ന സാത്താനിക ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സാത്താനെ ശാസിച്ചയക്ക്ാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം എന്നും കുറിപ്പില്‍ പറയുന്നു.