മനില: ഫിലിപ്പൈന്‍സില്‍ മിഷന്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന മലയാളി കന്യാസ്ത്രീ മരണമടഞ്ഞു. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ആന്‍ കോണ്‍ഗ്രിഗേഷന്‍ അംഗമായ സി.വേറോനിക്ക പോള്‍ ആണ് മരണമടഞ്ഞത്.
കുറെ നാളായി കാന്‍സര്‍ രോഗബാധിതയായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന ഓഗസ്റ്റ് പതിനഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം മരണമടയുകയും ചെയ്തു.
കോവിഡ് പശ്ചാത്തലത്തില്‍ മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഭൗതികാവശിഷ്ടം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ എത്തിക്കും.