വാഷിംങ്ടണ്‍: കോവിഡിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ സാമ്പത്തികമേഖല ദൈവം പഴയതുപോലെ പുതുക്കിപ്പണിയുമെന്ന് താന്‍ വിശ്വസിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കൂടുതല്‍ തൊഴില്‍സാധ്യതകള്‍ മുമ്പ് ഉണ്ടായിട്ടുള്ളതിനെക്കാള്‍ കൂടുതലായി മൂന്നു മാസത്തിനുള്ളില്‍ സൃഷ്ടിക്കപ്പെടും. നാം ഒരുമിച്ച് വലിയ നേട്ടങ്ങള്‍ കൈവരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തികമേഖല നാം സൃഷ്ടിക്കും. നാം പഴയതുപോലെയാകും. അദ്ദേഹം പറഞ്ഞു .
സാമ്പത്തികമേഖലയെക്കുറിച്ചുള്ള ആകുലതകള്‍ താന്‍ ദൈവവുമായി പങ്കുവച്ചപ്പോള്‍ ദൈവം തന്നോട് പറഞ്ഞതാണ് ഇക്കാര്യമെന്നും അദ്ദേഹം വെളിപെടുത്തി.