മെക്‌സിക്കോ സിറ്റി: സാല്‍വദോറിലെ സെമിനാരി റെക്ടറിന്റെ കൊലപാതകത്തില്‍ വിദഗ്ദ അന്വേഷണം ആവശ്യപ്പെട്ട് വൈദികര്‍ രംഗത്ത്.
ഓഗസ്റ്റ് ഏഴിനാണ് ഫാ. റിക്കാര്‍ഡോ കോര്‍ട്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 17 ന് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് വൈദികര്‍ സാല്‍വദോര്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിനോട് കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയത്. ഏഴിന് വെളുപ്പിന് റോഡരികിലായിട്ടാണ് വൈദികന്റെ ജീവനറ്റ ദേഹം കണ്ടെത്തിയത്. സമീപത്ത് കാറും കണ്ടെത്തിയിരുന്നു.
എന്നാല്‍ മോഷണം നടന്നതി്‌ന്റെ സൂചനകള്‍ ലഭ്യമല്ല. കമ്മ്യൂണിറ്റിയില്‍ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം സെമിനാരിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് കൊലപാതകം.