കൊച്ചി: കോവിഡിന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ മഹാമാരിയെ അതിജീവിക്കുക എന്ന നിയോഗത്തില്‍ സഭാംഗങ്ങളെല്ലാവരും ഈ വര്‍ഷത്തെ എട്ടുനോമ്പ് തീക്ഷ്ണമായി ആചരിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഓഗസ്റ്റ് 18 മുതല്‍ 21 വരെ നടന്ന സിനഡിലെടുത്ത തീരുമാനപ്രകാരമാണ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഇക്കാര്യം അറിയിച്ചത്.
സെപ്തംബര്‍ ഒന്നുമുതല്‍ എട്ടുവരെയുളള ദിവസങ്ങളില്‍ ഈ പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള അതിജീവനത്തിനായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും മാംസവും മത്സ്യവും വര്‍ജ്ജിക്കണമെന്നും ഇതുസംബന്ധിച്ച പത്രക്കുറിപ്പില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നോമ്പിനിടയിലുള്ള നാലാം തീയതി വെള്ളിയാഴ്ച എല്ലാവരും ഉപവാസവും അനുഷ്ഠിക്കണം.
അന്നേ ദിവസം സഭയിലെ മെത്രാന്മാരും രൂപതക്കാരും സമര്‍പ്പിതരുമായ എല്ലാ വൈദികരും ഈ മഹാമാരിയെ അതിജീവിക്കുന്നതിനായി ദൈവകരുണ യാചിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നും കത്തില്‍പറയുന്നു.
Fr.Tomy Adattu
P R O ,Great Britain Syro Malabar Epharchy