ബെല്‍ജിയം: ബെല്‍ജിയത്ത് പ്രായപൂര്‍ത്തിയായ വ്യക്തികള്‍ മാമ്മോദീസ സ്വീകരിക്കുന്ന എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ബെല്‍ജിയത്തെ കാത്തലിക് ചര്‍ച്ച് വെബ്‌സൈറ്റായ കാത്തോബെല്‍ ആണ് കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇപ്രകാരം 305 മാമ്മോദീസാകള്‍ ഈവര്‍ഷം നടന്നുവെന്നാണ് വെബ്‌സൈറ്റ് കണക്കുകള്‍ പറയുന്നത്.
2010 ല്‍ 143, 2015 ല്‍ 180 ഉം ആയിരുന്നു. ബെല്‍ജിയത്തിലെ 11.5 മില്യന്‍ ജനങ്ങളില്‍ ഭൂരിപക്ഷവും മാമ്മോദീസാ സ്വീകരിച്ചവരാണെങ്കിലും ഞായറാഴ്ചകളിലെ ദേവാലയപങ്കാളിത്തം വെറും 7 ശതമാനം മാത്രമാണ് ടൂര്‍നായ് രൂപതയിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അഡള്‍ട്ട് ബാപ്റ്റിസം നടന്നത്. ഫ്രഞ്ച് സംസാരിക്കുന്നവരാണ് ഇവിടെകൂടുതലുള്ളത്. 127 പേരാണ് ഇവിടെ മാമ്മോദീസ സ്വീകരിച്ചത്. കഴിഞ്ഞവര്‍ഷം അത് 93 ആയിരുന്നു.
1996 ല്‍ തായ്‌ലന്റില്‍ നിന്ന് ബെല്‍ജിയത്ത് എത്തിച്ചേര്‍ന്ന 42 കാരനായ നാരുമോല്‍ അദ്ദേഹത്തിന്റെ 18 വയസുള്ളമകനും എട്ടുവയസുകാരി മകളുമൊത്ത് ഓഗസ്റ്റ് 23 ന് സ്വീകരിച്ച മാമ്മോദീസായാണ് അഡള്‍ട്ട് മാമ്മോദീസായിലെ ഏറ്റവും ഒടുവിലത്തെ മാമ്മോദീസ.