വത്തിക്കാന്‍സിറ്റി: ലൂര്‍ദ്ദില്‍ തീര്‍ത്ഥാടനം നടത്തുന്ന ഇറ്റാലിയന്‍ കര്‍ദിനാള്‍ ആഞ്ചെലോ ഡി ഡൊണാറ്റിസിനോട് തനിക്കുവേണ്ടി ലൂര്‍ദ്ദ് മാതാവിനോട് പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഫോണ്‍ ചെയ്തു. ഇന്നലെ രാവിലെയാണ് കര്‍ദിനാളിനെ പാപ്പ ഫോണ്‍ ചെയ്തത്.
തീര്‍ത്ഥാടകരെ ആശീര്‍വദിക്കുന്നതായി പറഞ്ഞ പാപ്പ തനിക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ചില പ്രത്യേക വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി തന്നെ മാതാവിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടു. കര്‍ദിനാള്‍ ആഞ്ചെലോ പത്രലേഖകരോട് പറഞ്ഞു.
40 വൈദികര്‍, നാലു മെത്രാന്മാര്‍ എന്നിവരുള്‍പ്പടെ 185 പേരാണ് ലൂര്‍ദ്ദിലേക്കുള്ള തീര്‍ത്ഥാടകസംഘത്തിലുള്ളത്. കൊറോണ വൈറസ് വ്യാപനത്തില്‍ നിന്ന് മോചനം നേടിയ വ്യക്തിയാണ് കര്‍ദിനാള്‍ ആഞ്ചെലോ. 11 ദിവസമാണ് അദ്ദേഹം റോമിലെ ജെമിലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടത്.