Friday, December 6, 2024
spot_img
More

    ആദ്യ മാസം, മരിയന്‍പത്രം ഡോട്ട് കോമിന് ഒരു ലക്ഷത്തിലധികം വായനക്കാര്‍


    ഒരു മാസം മുമ്പാണ് മരിയന്‍ പത്രം ഡോട്ട് കോം ആരംഭിച്ചത്. കൃത്യമായി പറഞ്ഞാല്‍ മംഗളവാര്‍ത്താ ദിനമായ മാര്‍ച്ച് 25 ന്. വളരെ ചെറിയ തുടക്കം.

    പക്ഷേ ,കൊട്ടും കുരവയും ആര്‍പ്പുവിളികളുമില്ലാതെ കടന്നുവന്ന ഈ വെബ് പോര്‍ട്ടലിന് വായനക്കാരുടെ ഹൃദയങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നത് ഞങ്ങളെ കൃതാര്‍ത്ഥരാക്കുന്നു. അതിന്‍റെ തെളിവാണ് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഞങ്ങളുടെ സൈറ്റ് സന്ദര്‍ശിച്ച ഒരു ലക്ഷത്തിലധികം ആളുകള്‍. നിരവധിയായ ക്രൈസ്തവപോര്‍ട്ടലുകള്‍ക്കിടയില്‍ ഈ വിജയം തെല്ലും നിസ്സാരമല്ലെന്ന തിരിച്ചറിവ് ഞങ്ങളെ ദൈവമഹത്വത്തിന് മുന്പില്‍ ശിരസ് കുനിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.

    മഹത്തായ ഈ വിജയത്തിന് ഞങ്ങള്‍ ആദ്യം തന്നെ സര്‍വ്വശക്തനും ഞങ്ങളെ വഴി നയിക്കുന്നവനുമായ ദൈവത്തിന് നന്ദി പറയുന്നു.

    പരിശുദ്ധ അമ്മയിലൂടെ സഭയോട് ചേര്‍ന്ന് ദൈവരാജ്യമഹത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മരിയന്‍ പത്രം ഡോട്ട് കോമിന്റെ ഈ വിജയം പരിശുദ്ധ അമ്മയക്ക് ഞങ്ങള്‍ വിനയപൂര്‍വ്വംസമര്‍പ്പിക്കുന്നു. അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ടതാണ് മരിയന്‍ ശുശ്രൂഷകളും മരിയന്‍ പത്രവും. അമ്മയുടെ സ്‌നേഹവും വാത്സല്യവുമാണ് ഈ വിജയം നല്കിയതെന്നും ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

    വായനക്കാരായ നിങ്ങള്‍ ഓരോരുത്തരോടും ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങളുടെ സ്‌നേഹവും പിന്തുണയും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    മഹത്തായ ഈ മാധ്യമശുശ്രൂഷയില്‍ നമുക്ക് പരസ്പരം കൈകള്‍ കോര്‍ത്ത്മുന്നേറാം. വിലപ്പെട്ട പങ്കുവയ്ക്കലുകളും പിന്തുണകളും നല്കാം.

    ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ,

    മരിയന്‍ പത്രത്തെ അമ്മയുടെ വിമലഹൃദയത്തിലേക്ക് വീണ്ടും ചേര്‍ത്തുകൊണ്ട്

    സ്‌നേഹാദരങ്ങളോടെ
    ഫാ. ടോമി എടാട്ട്

    ചീഫ് എഡിറ്റര്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!