ലണ്ടന്‍: ഇതുവരെ അറിയപ്പെടാതിരുന്ന സാക്രിസ്റ്റി ഒടുവില്‍ ചരിത്രത്തിന്റെ മറനീക്കി വെളിയിലേക്ക്. പതിമൂന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന, ഏറ്റവും നീളമേറിയ സാക്രിസ്റ്റിയാണ് പുരാവസ്തു ഗവേഷണത്തിന്റെ ഭാഗമായി വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.
ആര്‍ക്കിയോളജിസ്റ്റ് ക്രിസ് മയോയുടെ നേതൃത്വത്തിലാണ് പുരാവസ്തുഗവേഷണം നടന്നത്. നൂറുകണക്കിന് അസ്ഥികൂടങ്ങളും തിരുവസ്ത്രങ്ങളും മറ്റും ഇവിടെ നിന്ന് കണ്ടെടുത്തു. കൂടാതെ സൂപ്പ് പാത്രങ്ങള്‍, ബേസിനുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.ബെനഡിക്ടന്‍ സന്ന്യാസിമാരാണ് ഇവിടം ഉപയോഗിച്ചിരുന്നത്. 1250 ല്‍ ഹെന്‍ട്രി മൂന്നാമനാണ് സാക്രിസ്റ്റി നിര്‍മ്മിച്ചത്. ജനുവരി മുതല്‍ ഉല്‍ഖനനം നടന്നുവരികയായിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിലച്ചുപോയിരുന്നത് വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
വൈദികര്‍ കുര്‍ബാനയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തുന്ന മുറിയാണ് സാക്രിസ്റ്റി.