തിരുവനന്തപുരം: ആരാധനാലയങ്ങളുടെ സൗകര്യമില്ലാത്തതിന്റെ പേരില്‍ യാക്കോബായ സഭാംഗങ്ങള്‍ക്ക് ആരാധന മുടങ്ങരുതെന്ന ആഗ്രഹത്തോടെ അവര്‍ക്കായി മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ ദൈവാലയങ്ങള്‍ തുറന്നുതരാമെന്ന് സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ.
മലങ്കര സുറിയാനി കത്തോലിക്കാസഭയിലെ എല്ലാ ഭദ്രാസനാധ്യക്ഷന്മാരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ദൈവാലയങ്ങള്‍ക്കോ ചാപ്പലുകള്‍ക്കോ ഭദ്രാസനാധ്യക്ഷന്മാരെ സമീപിച്ചാല്‍ മതിയെന്നും മാര്‍ ക്ലീമിസ് പറയുന്നു. യാക്കോബായ സുറിയാനി സഭ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രാര്‍ത്ഥനാസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ യാക്കോബായ സഭാധ്യക്ഷന് എഴുതിയ കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.