Sunday, October 13, 2024
spot_img
More

    സ്‌പെയ്‌നില്‍ ആശ്രമം തകര്‍ത്തു

    സ്‌പെയ്ന്‍: സ്‌പെയ്‌നിലെ പ്രശസ്തമായ ക്രൈസ്റ്റ് മോസ്റ്റ് ഹോളി ഹെര്‍മ്മിറ്റേജ് അക്രമികള്‍ മോഷണത്തിന് ശേഷം തകര്‍ത്തു. ചാപ്പലിന്റെ ഏതാനുംഭാഗവും തകര്‍ക്കപ്പെട്ടിട്ടുണ്ട്. പല ഭക്തവസ്തുക്കളും മോഷണം പോയിട്ടുണ്ട്. ഓഗസ്റ്റ് 15 നാണ് സംഭവം നടന്നത്.

    ആശ്രമത്തിലെ ഈശോയുടെ രൂപത്തോടുള്ള ഭക്തി ഇവിടെ പ്രശസ്തമാണ്. വിലപിടിപ്പുള്ള പലതും മോഷ്ടിക്കാനുള്ള ശ്രമത്തിലാണ് കെട്ടിടത്തിന് കേടുപാടുകള്‍സംഭവിച്ചത്. എന്നാല്‍ മോഷ്ടാക്കള്‍ക്ക് വേണ്ടത് ഇവിടെ നിന്ന് ലഭിച്ചിട്ടില്ല.

    സാധനങ്ങള്‍ മോഷണം പോയതിനെക്കാള്‍ സങ്കടമുണ്ടാക്കുന്നത് ആശ്രമത്തിനും ചാപ്പലിനും സംഭവിച്ച കേടുപാടുകളാണെന്ന് ആശ്രമാധികാരികള്‍ പ്രതികരിച്ചു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!