തിരുവനന്തപുരം: കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള യുവജനങ്ങളുടെ സംയുക്തസംരംഭമായി കാരിസ് എന്ന പേരില്‍ ഓണ്‍ലൈന്‍ റേഡിയോയ്ക്ക നാളെ തുടക്കം കുറിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം കാരിസ് റേഡിയോ ഉദ്ഘാടനം ചെയ്യും. നവ മാധ്യമ സുവിശേഷവല്‍ക്കരണം യുവജനങ്ങളിലൂടെ പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ റേഡിയോയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.