Wednesday, January 22, 2025
spot_img
More

    മതം മാറാന്‍ വിസമ്മതിച്ചു, ക്രിസത്യന്‍ പെണ്‍കുട്ടിക്ക് വീട്ടുടമയുടെ മര്‍ദ്ദനം, പിതാവിനെ മോഷണക്കേസില്‍ പെടുത്താനും ശ്രമം

    ലാഹോര്‍: ക്രൈസ്തവര്‍ നിരന്തം നേരിടുന്ന മതപീഡനങ്ങളുടെ രാജ്യമായ പാക്കിസ്ഥാനില്‍ നിന്ന് വീണ്ടുമൊരു ക്രൈസ്തവവിരുദ്ധ വാര്‍ത്ത. വീട്ടുജോലിക്കാരിയായി ജോലി ചെയ്യുന്ന പതിനെട്ടുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഇത്തവണ ക്രൈസ്തവപീഡനത്തിന്റെ ഇരയായി മാറിയിരിക്കുന്നത്.

    ദരിദ്രകുടുംബാംഗമായ ഈ പെണ്‍കുട്ടി ഒരു മുസ്ലീമിന്റെ വീട്ടിലാണ് ജോലി ചെയ്യുന്നത്. കുടുംബാംഗങ്ങളില്‍ നിന്ന് നിരവധി തവണ മതംമാറ്റത്തിന് സമ്മര്‍ദ്ദം നേരിടേണ്ടിവന്നപ്പോള്‍ ജോലി ഉപേക്ഷിക്കാന്‍ വരെ പെണ്‍കുട്ടി തയ്യാറായിരുന്നു. ക്രിസ്തുവിനെ വേണ്ടെന്ന് വച്ചിട്ട് കിട്ടുന്ന ലാഭം വേണ്ടെന്നായിരുന്നു അവളുടെ നിലപാട്. വീട്ടുകാരുടെ ദേഹോപദ്രവവും അനുഭവിക്കേണ്ടിവന്നു. ഈ സാഹചര്യത്തില്‍ തിരികെ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി മര്‍ദ്ദനത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

    മര്‍ദ്ദിക്കാന്‍ ഇടയായ കാരണത്തിന് വീട്ടുടമയെ ചോദ്യം ചെയ്തതാണ് പെണ്‍കുട്ടിയുടെ അചഛനെ മോഷണക്കേസില്‍ പ്രതിയാക്കാന്‍ ഇടയാക്കിയത്. മുസ്ലീം വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചതായിട്ടാണ് കേസ്. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് ഒരിക്കല്‍ പോലും ആ വീട്ടില്‍ എത്തിയിട്ടില്ലെന്നും അയല്‍ക്കാരന്‍ വഴിയാണ് പെണ്‍കുട്ടിക്ക മുസ്ലീം വീട്ടില്‍ ജോലികിട്ടിയതെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിശദീകരിക്കുന്നു.

    പാര്‍ലമെന്റ് അംഗമായ തരീഖ് മസിഹ് ഗിലിനെ വീട്ടുകാര്‍ നീതിക്കുവേണ്ടി സമീപിച്ചിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!