Friday, December 6, 2024
spot_img
More

    ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് ദിവസം ആരംഭിക്കാം

    ദിവസം ആരംഭിക്കുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയായില്‍ പരതുന്നവരാണ് ചെറുപ്പക്കാരുള്‍പ്പടെ ഭൂരിപക്ഷവും.പലപ്പോഴും ഒരു ദിവസത്തെ മുഴുവന്‍ നിരാശയിലും വേദനയിലും അകപ്പെടുത്താന്‍ മാത്രമേ ഈ രീതി സഹായിക്കുകയുള്ളൂ. കാരണം നല്ല വാര്‍ത്തകളെക്കാള്‍ കൂടുതല്‍ നമ്മെ കാത്തിരിക്കുന്നത് നിരാശാജനകമായ വാര്‍ത്തകളാണല്ലോ.

    അത്തരം വാര്‍ത്തകളിലേക്ക് മനസ്സ് തിരിക്കാന്‍ നമുക്ക് സഹജമായ പ്രവണതയുമുണ്ട്. എന്നാല്‍ ഇ്ത്തരം രീതികള്‍ക്ക് ഇനിയെങ്കിലും മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം ഒരു ക്രൈസ്തവന്റെ ജീവിതം നിരാശാഭരിതമായിത്തീരേണ്ടതല്ല. അവന്‍ പ്രത്യാശ കാത്തുസൂക്ഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവനാണ്. അതുകൊണ്ട് ഓരോ ദിവസവും തുടങ്ങുന്നത് നാം പ്രത്യാശയോടെയായിരിക്കണം. സര്‍വ്വശക്തനായ ദൈവത്തില്‍ മാത്രമാണ് നാം പ്രത്യാശയര്‍പ്പിക്കേണ്ടത്.

    ഇതാ ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് ഓരോ ദ ിവസവും നമുക്ക് ഈ പ്രാര്‍ത്ഥനയോടെ ആരംഭിക്കാം:

    കര്‍ത്താവേ ഞാന്‍ അങ്ങയില്‍ പ്രത്യാശിക്കുന്നു. കാരണം നീയാണല്ലോ എന്റെ രക്ഷകന്‍. ഏറ്റവും കാരുണ്യവാനും ദയാനിധിയുമായ അങ്ങയില്‍ മാത്രമാണ് എന്റെ ആശ്വാസം. എന്റെ പാപങ്ങള്‍ക്ക് അവിടുന്ന് പൊറുതിതരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ കൃപ എന്റെ ജീവിതത്തെ പൊതിഞ്ഞുപിടിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

    എന്റെ രക്ഷകനായ ദൈവമേ, ഈ ലോകത്തില്‍ നിരാശപ്പെടുത്തുന്ന അനുഭവങ്ങളും സംഭവങ്ങളും ഉണ്ടാകുമ്പോഴും ഏറ്റവുംപ്രിയപ്പെട്ടവരില്‍ നിന്നുപോലും തിക്താനുഭവങ്ങള്‍ ഉണ്ടാകുമ്പോഴും പ്രത്യാശ നഷ്ടപ്പെടാതെ അങ്ങയിലേക്ക് മുഖംതിരിക്കാനും അങ്ങയില്‍ ആനന്ദിക്കുവാനും ഇന്നേ ദിവസം എന്നെ അനുഗ്രഹിക്കണമേ. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!