Wednesday, February 19, 2025
spot_img
More

    അൽമായരുടെ മൗലികാവകാശങ്ങൾ.


    തിരുസഭയെക്കുറിച്ചും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെക്കുറിച്ചും സഭയിൽ തങ്ങൾക്കുള്ള സ്ഥാനത്തെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും മറ്റും കാര്യമായ അറിവില്ലാത്തതുപോലെ തങ്ങൾക്ക് ചില മൗലിക അവകാശങ്ങൾ സഭയിലുള്ളതിനെക്കുറിച്ചു അൽമായർക്ക് വേണ്ടുംവിധം അറിഞ്ഞുകൂടാ. കാനൻ നിയമസംഹിതയിൽ വിശ്വാസികളുടെ മൗലികാവകാശങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ചുവടെ ചേർക്കുന്നു.

    1. മാമ്മോദീസാവഴി എല്ലാ വിശ്വാസികളും തുല്യരാണ്. എല്ലാ വ്യക്തികളും മഹത്വവും മാന്യതയും ഉള്ളവർ ആണ്. ക്രിസ്തവിന്റെ മൗതിക ശരീരം കെട്ടിപ്പെടുക്കുന്നതിൽ സഹകരിച്ച് പ്രവർത്തിക്കുവാൻ എല്ലാവർക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കും. (ലത്തീൻ സഭയ്ക്ക് വേണ്ടിയുള്ള സംഹിതയിൽ കാനോന 208, പൗരസ്ത്യ സഭയുടെ നിയമസംഹിതയിൽ കാനോന 11)

    .2. സുവിശേഷ പ്രഘോഷണത്തിനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. (ലത്തീൻ കാനോന 211, പൗരസ്ത്യ കാനോന 14).

    3. ആവലാതിപ്പെടാനുള്ള അവകാശം. അതായത് ഒരുവൻ്റെ ആത്മീയ ആവശ്യങ്ങൾ സാധിക്കുന്നതിലേക്കായി ഇടയന്മാരെ സമീപിക്കുന്നതിനുള്ള അവകാശം. (ലത്തീൻ കാനോന 212/2, പൗരസ്ത്യ കാനോന 15/2).

    4. ശിപാർശയ്ക്കുള്ള അവകാശം. സഭയുടെ നന്മയെപ്രതി ഇടയന്മാരെ കാര്യങ്ങൾ ഗ്രഹിപ്പിക്കുവാനും വിശ്വാസികളെ വിവരങ്ങൾ അറിയിക്കുവാനും പൊതുജനാഭിപ്രായവേദികളിൽ പങ്കുകൊള്ളുവാനുമുള്ള അവകാശം. (ലത്തീൻ കാനോന 212/3, പൗരസ്ത്യ കാനോന 15).

    5. ഇടയന്മാരിൽ നിന്നും ദൈവവചനവും വിശുദ്ധ കൂദാശകളും സ്വീകരിക്കുന്നതിനുള്ള അവകാശം. (ലത്തീൻ കാനോന 213, പൗരസ്ത്യ കാനോന 16).

    6. ഓരോ വിശ്വാസികളുടെയും തനതായ ആത്മീയത നിലനിർത്താനുള്ള അവകാശം. (ലത്തീൻ കാനോന 214, പൗരസ്ത്യ കാനോന 17.)

    7. സംഘടനയ്ക്കുള്ള അവകാശം. ക്രിസ്തീയ ദൈവവിളിയെ പ്രതിയും ഉപവി പ്രവർത്തനങ്ങൾക്കായും സംഘടനകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നതിനുള്ള അവകാശം. (ലത്തീൻ കാനോന215, പൗരസ്ത്യ കാനോന 18).

    8. സംഘം ചേരുന്നതിനുള്ള അവകാശം. സംഘടനാപ്രവർത്തനങ്ങളുടെ ഭാഗമായി സംഘം ചേരുന്നതിനുള്ള അവകാശം. (ലത്തീൻ കാനോന 215, പൗരസ്ത്യ കാനോന 18).

    9. സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുന്നതിനായി അപ്പസ്തോലപ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നതിനും അത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവകാശം. (ലത്തീൻ കാനോന 216, പൗരസ്ത്യ കാനോന 19).

    10. ക്രിസ്തീയ വിദ്യാഭ്യാസത്തിനുള്ള അവകാശം. (ലത്തീൻ കാനോന 217, പൗരസ്ത്യ കാനോന 20).

    11. വിദ്യാഭ്യാസ സ്വാതന്ത്യം. ഗവേഷണത്തിനും പ്രസിദ്ധീകരണത്തിനുമുള്ള സ്വാതന്ത്യം. (ലത്തീൻ കാനോന 219, പൗരസ്ത്യ കാനോന 22).

    12. ഒരുവന്റെ ജീവിതാന്തസ്സ് തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം. (ലത്തീൻ കാനോന 219, പൗരസ്ത്യ കാനോന 22).

    13. സൽപ്പേര് നിലനിർത്തുന്നതിനും അഭിമാനം സംരക്ഷിക്കുന്നതിനുമുള്ള അവകാശം. (ലത്തീൻ കാനോന 220, പൗരസ്ത്യ കാനോന 23).

    14. സ്വകാര്യ സംരക്ഷണാവകാശം. ഒരുവന്റെ സ്വകാര്യജീവിതത്തിന്റെ രഹസ്യാത്മികത സംരക്ഷിക്കുന്നതിനുള്ള അവകാശം. (ലത്തീൻ കാനോന 220, പൗരസ്ത്യ കാനോന 23).

    15. അവകാശ സംരക്ഷണത്തിനായി സഭാകോടതികളെ സമീപിക്കുന്നതിനും സ്വയം വാദിക്കുന്നതിനുമുള്ള അവകാശം. (ലത്തീൻ കാനോന 221, പൗരസ്ത്യ കാനോന 24).

    16. കോടതികളിലേക്ക് വിളിക്കപ്പെട്ടാൽ നിയമാനുസൃതവും നടപടി ക്രമങ്ങൾക്കനുസൃതവുമായ വിധി ലഭിക്കുന്നതിനുള്ള അവകാശം. (ലത്തീൻ കാനോന 221, പൗരസ്ത്യ കാനോന 24).

    17. സഭയുടെ ശിക്ഷണ നടപടികൾ നിയമാനുസൃതമോ അല്ലയോ എന്ന് ചോദ്യം ചെയ്യുന്നതിനുള്ള അവകാശം. (ലത്തീൻ കാനോന 221, പൗരസ്ത്യ കാനോന 24).

    18. എല്ലാവർക്കും സത്യം അന്വേഷിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരുവന് മനസ്സാക്ഷിക്കനുസൃതമായി വിശ്വാസം സ്വീകരിക്കാനും നിലനിർത്താനും അവകാശം ഉണ്ട്. വിശ്വാസം യാതൊരു കാരണ വശാലും അടിച്ചേൽപ്പിക്കുവാൻ പാടില്ല. (ലത്തീൻ കാനോന 748, പൗരസ്ത്യ കാനോന 586).              

     ഈ അവകാശങ്ങൾ വിശ്വാസികളെ ഓർമ്മപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്. ഒരു വിശ്വാസി സഭാധികാരികളെ, സഭാനിയമങ്ങളെ അനുസരിക്കേണ്ടത് ഭയംകൊണ്ടായിരിക്കരുത്; സ്നേഹം കൊണ്ടായിരിക്കണം. സഭാധികാരത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൊണ്ടാണ് വിശ്വാസികൾ അതിനെ ഭയക്കുന്നത്. സഭാധികാരം ശുശ്രൂഷയ്ക്കായിട്ടുള്ളതാണ്.

    കൂടുതൽ പഠനങ്ങൾക്കായി ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    https://youtu.be/Pj-cw5uGbfM

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!