Friday, March 21, 2025
spot_img
More

    ജീവിതത്തില്‍ ദൈവമഹത്വം കാണണോ, ഈ വചനം ഹൃദിസ്ഥമാക്കൂ

    അനുദിന ജീവിതത്തില്‍ നാം ഹൃദിസ്ഥമാക്കുകയും ഓര്‍മ്മയില്‍ സൂക്ഷിക്കുകയും ചെയ്യേണ്ട ഒരുപാട് ദൈവവചനങ്ങളുണ്ട്. എന്നാല്‍ നമ്മുടെ ഹൃദയത്തുടിപ്പ് പോലെ ഉള്ളില്‍ കൊണ്ടുനടക്കേണ്ട ഒരു വചനമുണ്ട്.

    ഈ വചനം നമ്മുടെ അധരങ്ങളിലും ഹൃദയത്തിലും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ ജീവിതം തന്നെ മാറിപ്പോകും. അനുഗ്രഹപ്രദമാകും. എല്ലാം ദൈവേഷ്ടപ്രകാരം ചെയ്യാന്‍ നമുക്ക് കരുണ ലഭിക്കും. ഏതാണ് ഈ വചനം എന്നല്ലേ പറയാം

    അതിനാല്‍ നിങ്ങള്‍ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍.( 1 കൊറീ 10:31)

    അതെ, ഈ വചനം നമ്മുടെ പ്രവൃത്തികളെയെല്ലാം വിശുദ്ധീകരിക്കും. ദൈവമഹത്വത്തിനായിട്ടല്ലാതെ നാം മറ്റൊന്നും ചെയ്യുകയുമില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!