അനുദിനജീവിതത്തിലുടനീളം ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ പുനപരിശോധിച്ചവരായിരുന്നു വിശുദ്ധരെല്ലാം തന്നെ. ദിവസത്തിന്റെ പ്രധാന മണിക്കൂറുകളിലെല്ലാം വിശുദ്ധര്‍ തങ്ങളുടെ മനസ്സാക്ഷിയെ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. ദൈവം തങ്ങള്‍ക്ക് നല്കിയ കൃപകളോട് എങ്ങനെയാണ് പ്രതികരിച്ചതെന്ന് അവര്‍ ഓരോ ദിവസവും ഓരോ മണിക്കൂറിലും സ്വയം പരിശോധനാവിധേയമാക്കിയിരുന്നു. പ്രധാനമായും അഞ്ചു രീതികളാണ് ഇതിനായി അവലംബിച്ചത്.
നന്ദി
തങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കുന്ന എല്ലാ നന്മകള്‍ക്കും ദൈവത്തോട് നന്ദി അര്‍പ്പിക്കുകയാണ് അവര്‍ ഓരോ നിമിഷവും ചെയ്തുകൊണ്ടിരുന്നത്.
നിവേദനം
തങ്ങള്‍ക്കാവശ്യമായ കൃപകള്‍ക്കുവേണ്ടിയുള്ള അഭ്യര്‍ത്ഥനയാണ് മറ്റൊന്ന്
ആത്മശോധന
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അവര്‍ കഴിഞ്ഞുപോയ തങ്ങളുടെ സമയത്തെ ആത്മാവിന്റെ അവസ്ഥയും ചിന്തകളും വാക്കുകളും പ്രവൃത്തികളും പരിശോധിച്ചിരുന്നു.
പശ്ചാത്താപം
ചെയ്തുപോയ പാപങ്ങളെപ്രതി ദൈവത്തോട് മാപ്പ് ചോദിക്കുക
തീരുമാനം
ദൈവഹിതത്തിന് വിരുദ്ധമായി ഒന്നും ചെയ്യുകയില്ലെന്ന ദൃഢപ്രതിജ്ഞ.