ലണ്ടന്‍: മരിയന്‍ മിനിസ്ട്രിയുടെയും മരിയന്‍പത്രത്തിന്റെയും ആഭിമുഖ്യത്തില്‍ ശ്രീലങ്കയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നാളെ നടക്കും. ലോകത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള എല്ലാ വിശ്വാസികള്‍ക്കും മരിയന്‍ മിനിസ്ട്രിയുടെ ഭാഗമായി ചേര്‍ന്നുനിന്നുകൊണ്ട് ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാവുന്നതാണ്.
അന്നേദിവസം മരിയന്‍ മിനിസ്ട്രിയുടെയും മരിയന്‍പത്രത്തിന്റെയും അഭ്യുദയകാംക്ഷികളായ വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ശ്രീലങ്കന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. മരിയന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററും സെന്റ് മാര്‍ക്ക് മിഷന്റെയും സെന്റ് പാേ്രദ പിയോ മിഷന്റെ ചുമതലക്കാരനുമായ ഫാ. ടോമി എടാട്ടും ദിവ്യബലി അര്‍പ്പിച്ച് ലോകസമാധാനത്തിനും മരണമടഞ്ഞവരുടെ നി്ത്യശാന്തിക്കും വേണ്ടി പ്രാര്‍ത്ഥിക്കും.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ദേവാലയങ്ങളിലും ഹോട്ടലുകളിലുമായി നടന്ന ചാവേറാക്രമണത്തില്‍ മരണമടഞ്ഞവരുടെ എണ്ണം മുന്നൂറിലധികമായിട്ടുണ്ട്. എന്നാല്‍ ഗവണ്‍മെന്‍റ് ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ലോകത്തിന് മുഴുവന്‍ നടുക്കവും സങ്കടവും നല്കിയ ഈ ഭീകരാക്രമണത്തിന്‍റെ നടുക്കത്തില്‍ നിന്ന് ശ്രീലങ്കന്‍ ജനത മാത്രമല്ല മനുഷ്യസ്നേഹികളാരും തന്നെ വിമുക്തരായിട്ടില്ല. ഈ അവസരത്തില്‍ പ്രാര്‍ത്ഥനയിലൂടെ ശ്രീലങ്കയെ ശക്തിപ്പെടുത്തുക എന്ന മഹത്തായ ദൗത്യമാണ് മരിയന്‍ മിനിസ്ട്രി ഏറ്റെടുത്തിരിക്കുന്നത്.