Sunday, October 13, 2024
spot_img
More

    ഭീകരരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക: കെസിബിസി


    കൊച്ചി: ഭീകരരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കെസിബിസി. ശ്രീലങ്കന്‍ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട് എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഈ ആഹ്വാനം.

    ലോകമെമ്പാടുമുള്ളതീവ്രവാദികള്‍ക്ക് മാനസാന്തരമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കണം. മതത്തിന്റെയും വംശത്തിന്റെയും പേരില്‍ കൊല്ലും കൊലയും ശീലമാക്കിയ കഠിനഹൃദയങ്ങള്‍ അലിയണം. അവയെ അത്തരത്തില്‍ പാകപ്പെടുത്തുന്ന വിദ്വേഷത്തിന്റെ ആശയസംഹിതകള്‍ ഇല്ലാതായിത്തീരണം. ശത്രുവിനെ സ്‌നേഹിക്കുകയും പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല ഇവരോട് പൊറുക്കേണമേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്ത ക്രിസ്തുവിനെ തള്ളിക്കളഞ്ഞ്- കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന യഹൂദരുടെ ആനുപാതിക നീതിക്കും മുമ്പുള്ള മൃഗീയവും പൈശാചികവുമായ കിരാതത്വത്തിലേക്കുള്ള തിരിച്ചുപോക്കാണ് മതഭീകരതയെന്നും സര്‍ക്കുലറില്‍ പറയുന്നു.

    ശ്രീലങ്കന്‍ ജനതയ്ക്ക് വേണ്ടി നാളെ കേരളസഭ പ്രാര്‍ത്ഥനാദിനമായി ആചരിക്കുകയാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!