വത്തിക്കാന്‍ സിറ്റി: സുവിശേഷവല്‍ക്കരണ തിരുസംഘത്തിന്റെയും കാരിത്താസ് ഇന്റര്‍നാഷനലിന്റെയും തലവനും മുന്‍ മനില ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മനിലയില്‍ എത്തിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് ഉറപ്പുവരുത്തിയത്.
വത്തിക്കാനില്‍ വച്ച് സെപ്തംബര്‍ ഏഴിന് പരിശോധന നടത്തിയപ്പോള്‍ കോവിഡ് ഉണ്ടായിരുന്നില്ല. 2019 ഡിസംബറിലാണ് സുവിശേഷവല്‍ക്കരണതിരുസംഘത്തിന്റെ തലവനായി അദ്ദേഹം നിയമിതനായത്. ഓഗസ്റ്റ് 29 ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സ്വകാര്യ സന്ദര്‍ശനം കര്‍ദിനാള്‍ നടത്തിയിരുന്നു. കര്‍ദിനാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗരൂകരായിരിക്കണമെന്ന് വത്തിക്കാന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.
ആദ്യമായാണ് വത്തിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ തലവന് കോവിഡ് സ്ഥിരീകരിച്ചത് . റോമിലെ കര്‍ദിനാളിന് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും പൂര്‍ണ്ണ സൗഖ്യം നേടിയിരുന്നു. ലോകത്ത് ഇതുവരെ 10 കത്തോലിക്കാ മെത്രാന്മാര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.