ഇതിനകം എത്രയോ തവണ കുരിശുവരച്ചിട്ടുള്ളവരാണ് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ കുരിശുവരയ്ക്കുന്നത് എന്തിനാണെന്ന് അറിയാമോ? പലപ്പോഴും ഒരു ശീലം പോലെ നാം ആവര്‍ത്തിക്കുന്ന പല ഭക്ത്യഭ്യാസങ്ങള്‍ പോലെയാണ് കുരിശുവരയും.
എന്നാല്‍ കുരിശുവരയ്ക്ക് അതിന്റേതായ അര്‍ത്ഥവും പ്രാധാന്യവുമുണ്ട്. ആത്മാവിനെ ദൈവത്തില്‍ ഉറപ്പിക്കുന്നതിനാണ് നാം പ്രാര്‍ത്ഥനയ്ക്ക് മുമ്പ് കുരിശുവരയ്ക്കുന്നത്. ദൈവത്തോട് ചേര്‍ന്നിരിക്കുന്നതിനാണ് പ്രാര്‍ത്ഥനയ്ക്ക് ശേഷം കുരിശുവരയ്ക്കുന്നത്. ക്രിസ്തുവിന്റെ സ്വന്തമെന്ന് സൂചിപ്പിക്കുന്നതിനാണ് മാമ്മോദീസായില്‍ നാം കുരശിവരയാല്‍ മുദ്രണം ചെയ്യപ്പെടുന്നത്.
കുരിശാണ് നമ്മുടെ രക്ഷ..കുരിശിലാണ് നമ്മുടെ രക്ഷ. കുരിശിനെ നമുക്ക് നമിക്കാം.
മരിയന്‍ പത്രത്തിന്റെ എല്ലാ വായനക്കാര്‍ക്കും കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ മംഗളങ്ങള്‍.