ഒന്റാറിയോ: കത്തീഡ്രലില്‍ നിന്ന് സക്രാരി കാണാതെ പോയ സംഭവത്തോട് അനുബന്ധിച്ച് ഒരു മാസത്തെ പ്രായശ്ചിത്തപ്രാര്‍ത്ഥനകള്‍ക്ക് സെന്റ് കാതറൈന്‍സ്ര രൂപത ബിഷപ് ജെരാര്‍ദ് ബെര്‍ഗി വി്ശ്വാസികളെ ആഹ്വാനം ചെയ്തു.
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനം മുതല്‍ ഒക്ടോബര്‍ 1 2 വരെയാണ് പ്രാര്‍ത്ഥനാദിനം. ഒക്ടോബര്‍ 12 കാനഡയുടെ താങ്ക്‌സ് ഗീവിങ് ഡേയാണ്. സക്രാരി തകര്‍ക്കപ്പെടുകയും തിരുവോസ്തി മോഷ്ടാക്കളുടെ കൈകളാല്‍ മലിനമാക്കപ്പെടുകയും ചെയ്ത അവസരത്തിലാണ് ഇങ്ങനെയൊരു പരിഹാര പ്രവൃത്തി ചെയ്യുന്നത് എന്ന് കത്തില്‍ ബിഷപ് ജെരാര്‍ദ് വ്യക്തമാക്കി. സെന്റ് കാതറിന്‍ ഓഫ് അലക്‌സാണ്ട്രിയ കത്തീഡ്രലില്‍ നിന്ന് സെപ്തംബര്‍ എട്ടിന് വെളുപ്പിന് നാലരയോടെയാണ് സക്രാരി കാണാതെപോയത്.
പിന്നീട് സക്രാരി ദേവാലയത്തിന് സമീപത്തെ കനാലില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പും പലതവണ ഈ ദേവാലയം മോഷ്ടാക്കള്‍ ആക്രമിച്ചിട്ടുണ്ട്.