Saturday, December 21, 2024
spot_img
More

    “ഭയത്തിനും ഉത്കണ്ഠകള്‍ക്കുമുള്ള മറുമരുന്നായി മറിയത്തിന്റെ സന്തോഷം പങ്കുവയ്ക്കുക”

    ലണ്ടന്‍: ഭയത്തിനും ഉത്കണ്ഠകള്‍ക്കുമുള്ള പ്രതിവിധിയായി ഉപയോഗിക്കാവുന്ന മരുന്ന് മറിയത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് മോണ്‍. ജോണ്‍ ആര്‍മിറ്റേജ്. ഔര്‍ ലേഡി ഓഫ് വാല്‍ഷിംങ്ഹാം മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വചനസന്ദേശം പങ്കുവയ്്ക്കുകയായിരുന്നു അദ്ദേഹം.

    ആദ്യശിഷ്യയായ പരിശുദ്ധ മറിയം തന്റെ മംഗളവാര്‍ത്തയുടെ സന്തോഷം മറ്റുളളവരുമായി പങ്കുവയ്ക്കാന്‍ നമ്മെ ക്ഷണിക്കുന്നു. വചനം നമ്മില്‍ മാംസം ധരിക്കാന്‍ അത് സഹായിക്കും. മറിയം നല്കുന്ന സന്തോഷം നമ്മുടെ ഹൃദയത്തിലാണ്, അത് വെറും വൈകാരികാനുഭവമല്ല ശക്തിയുള്ള വികാരമാണ്. നാം സ്‌നേഹിക്കപ്പെട്ടവരാണെന്നുള്ള തിരിച്ചറിവാണ്.

    ഈ തിരിച്ചറിവ് നമ്മുടെ ഭയങ്ങള്‍ക്കും ഉത്കണ്ഠകള്‍ക്കുമുളള വലിയ മറുമരുന്നാണ്. നമുക്കൊരിക്കലും എല്ലായ്‌പ്പോഴും സന്തോഷിക്കാന്‍ കഴിയില്ല. എന്നാല്‍സന്തോഷത്തിന്റെ ശക്തി ജീവിതങ്ങളില്‍ കാത്തുസൂക്ഷിക്കാന്‍ നമുക്ക കഴിയും. അദ്ദേഹം പറഞ്ഞു.

    ഈ വര്‍ഷം കത്തോലിക്കര്‍ പല വെല്ലുവിളികളും നേരിടുകയുണ്ടായി. ദേവാലയങ്ങളില്‍ സംബന്ധിക്കാന്‍ കഴിയാതെ വന്നു.തീര്‍ത്ഥാടനകേന്ദ്രങ്ങളിലെത്താനും കഴിഞ്ഞില്ല. അദ്ദേഹം അനുസ്മരിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!