ചാന്‍ഡെല്‍: മണിപ്പൂരിലെ ഏറ്റവും വലിയ രണ്ടാമത്തെ കത്തോലിക്കാ സ്‌കൂള്‍ ഒരു പറ്റം അക്രമികള്‍ കത്തിച്ചു. സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളാണ് അഗ്നിക്കിരയായത്. ഏപ്രില്‍ 25 ന് രാത്രി ഒമ്പതുമണിക്കാണ് സംഭവം.
സ്‌കൂളിന്റെ അമ്പത്തിയഞ്ച് വര്‍ഷത്തെ സകല റിക്കോര്‍ഡുകളും ചാമ്പലിന് ഇരയായി. 1400 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് ഇത്. ചില കുട്ടികള്‍ക്കെതിരെ അച്ചടക്കനടപടി എടുത്തതിന്റെ ഫലമായിട്ടാണ് അക്രമികള്‍ സ്‌കൂള്‍ അഗ്നിക്കിരയാക്കിയത്.
ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് ഇത്.