Sunday, October 13, 2024
spot_img
More

    നേപ്പല്‍സില്‍ വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകമായി


    ഇറ്റലി: ആദിമ സഭയിലെ രക്തസാക്ഷി വിശുദ്ധ ജാനിയൂരിസിന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരുന്ന രക്തം ദ്രാവകമായി.

    വര്‍ഷത്തില്‍ മൂന്നു തവണ സംഭവിക്കുന്ന ഈ അത്ഭുതം ഇത്തവണ വിശുദ്ധന്റെ തിരുനാള്‍ദിനമായ സെപ്തംബര്‍ 19 ന് രാവിലെ 10.02 നാണ് നടന്നത്. സെപ്തംബര്‍ 19, ഡിസംബര്‍ 16, മെയ് മാസത്തെ ആദ്യഞായറിന് മുമ്പുള്ള ശനി എന്നീ ദിവസങ്ങളിലാണ് നൂറ്റാണ്ടുകളായി ഈ അത്ഭുതം നടന്നുകൊണ്ടിരിക്കുന്നത്. സഭ അംഗീകരിച്ച അത്ഭുതമാണ് ഇത്. 14 ാം നൂറ്റാണ്ടുമുതല്‍ ഈ അത്ഭുതം സംഭവിച്ചുകൊണ്ടിരിക്കുന്നു.

    നേപ്പല്‍സിന്റെ മധ്യസ്ഥനാണ് ജാനിയൂരിസ്. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിക്കുകയായിരുന്നു.

    ദൈവത്തിന്റെ സ്‌നേഹം, കരുണ, അടുപ്പം എന്നിവയുടെ പ്രകടമായ തെളിവാണ് ഈ അത്ഭുതമെന്ന്, രക്തം ദ്രാവകമായ സംഭവത്തിന് സാക്ഷിയായ കര്‍ദിനാള്‍ ക്രെസെന്‍സിയോ സെപ്പെ പറഞ്ഞു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!