ബെയ്ജിംങ്: കത്തോലിക്കാ സഭയുടെ നേര്‍ക്കുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി വാര്‍ത്ത.
കത്തോലിക്കാ വൈദികരെയും മെത്രാന്മാരെയും ജയിലില്‍ അടയ്ക്കുന്നതായുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കാതിരിക്കുന്നതും കത്തോലിക്കാവിശ്വാസം മുറുകെപിടിക്കുന്നതുമാണ് കാരണം. ചൈനീസ് പേട്രിയോട്ടിക് കാത്തലിക് അസോസിയേഷനില്‍ അംഗമാകാന്‍ വിസമ്മിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ ഒന്നിന് ഒരു വൈദികനെ അറസ്റ്റ് ചെയ്തിരുന്നു. വൈദികശുശ്രൂഷ ചെയ്യുന്നതില്‍ നിന്ന് അദ്ദേഹത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
വത്തിക്കാന്‍ ചൈന ഉടമ്പടിയുടെ കാലാവധി അടുത്ത മാസം പൂര്‍ത്തിയാകും.ഈ സാഹചര്യത്തിലാണ് ചൈനീസ് ഭരണകൂടം സഭയ്ക്ക് നേരെ അക്രമം അഴിച്ചുവിടുന്നത്. വത്തിക്കാന്‍ അടുത്തമാസം ഉടമ്പടി പുതുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.