മാഞ്ചെസ്റ്റര്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ന്റെ മകനെ കത്തോലിക്കാ ദേവാലയത്തില്‍ മാമ്മോദീസാ നല്കി. ലണ്ടനിലെ വെസ്റ്റ്മിനിസ്്ട്രര്‍ കത്തീഡ്രലില്‍ വച്ചായിരുന്നു മാമ്മോദീസ. വില്‍ഫ്രണ്ട് ജോണ്‍സണ്‍ എന്നാണ് കുട്ടിയുടെപേര്. സെപ്തംബര്‍ 12 നായിരുന്നു ചടങ്ങ്. മാതാപിതാക്കളും വളരെ കുറച്ച് അതിഥികളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂവെന്ന് കത്തീഡ്രലില്‍ നിന്നുള്ള പത്രക്കുറിപ്പ് വ്യക്തമാക്കി.
ജോണ്‍സന്റെ ആറാമത് കുട്ടിയാണ് ഇത്. ആദ്യ വിവാഹത്തില്‍ നാലു കുട്ടികളുണ്ട്.