വത്തിക്കാന്‍ സിറ്റി: യുഎന്നിന്റെ 75 ാമത് പൊതുസമ്മേളനത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിസംബോധന ചെയ്യും. നാം ആഗ്രഹിക്കുന്ന ഭാവിലോകം എന്നതാണ് ചര്‍ച്ചാവിഷയം. സെപ്തംബര്‍ 15 മുതല്‍ 30 വരെ നീളുന്ന സമ്മേളനത്തില്‍ 22 ന് ശേഷമുള്ള ഒരു ദിവസമായിരിക്കും പാപ്പ അഭിസംബോധന ചെയ്യുന്നത്.
ലോകം ഇന്ന് കോവിഡ് മഹാമാരിയുടെ ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഈ പ്രതിസന്ധിയെ കൂട്ടായ സമര്‍പ്പണത്തോടെ എങ്ങനെ നേരിടാനും പരിഹരിക്കാനും കഴിയും എന്നതിനെക്കുറിച്ചാകും ഓണ്‍ലൈനിലൂടെ പാപ്പ സംസാരിക്കുന്നത്. ചരിത്രപ്രധാനമായ യുഎന്‍ അസംബ്ലിയെ ലോകം മുഴുവന്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
പാപ്പായുടെ വാക്കുകള്‍ ലോകത്തിന് മുഴുവന്‍ വെളിച്ചം നല്കും എന്നും പ്രതീക്ഷിക്കുന്നു.