Wednesday, April 30, 2025
spot_img
More

    പാക്കിസ്ഥാനിലെ മതനിന്ദാനിയമം പിന്‍വലിക്കണം:ബംഗ്ലാദേശ് ക്രിസ്ത്യന്‍ അസോസിയേഷന്‍

    ധാക്ക: മതനിന്ദാനിയമം പിന്‍വലിക്കണമെന്ന് പാക്കിസ്ഥാന്‍ ഗവണ്‍മെന്റിനോട് ് ബംഗ്ലാദേശിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ധാക്കയിലെ പാക്കിസ്ഥാന്‍ എംബസിക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു.

    ക്രൈസ്തവര്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള പീഡനങ്ങളും അപമാനങ്ങളും അവസാനിപ്പിക്കണമെന്നതാണ് ഇതിന്റെ ലക്ഷ്യം. പാക്കിസ്ഥാനില്‍ ആസിഫ് പര്‍വേസ് എന്ന ക്രൈസ്തവനെ മതനിന്ദാനിയമത്തിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന കാര്യവും അസോസിയേഷന്‍ സൂചിപ്പിച്ചു. മതന്യൂനപക്ഷങ്ങളെ പാക്കിസ്ഥാനിലെ അധികാരികള്‍ ആദരവോടെ കാണണം. കേസുകള്‍ വളച്ചൊടിച്ച് മതനിന്ദാനിയമം ആക്കരുത്.

    മതനിന്ദാനിയമം കാരണം അനേകര്‍ തങ്ങളുടെ ജീവന്‍ രക്ഷിക്കാനായി പലായനം ചെയ്യേണ്ടിവന്ന സാഹചര്യവും മെമ്മോറാണ്ടത്തില്‍ പരാമര്‍ശവിഷയമായി. മതനിന്ദാനിയമത്തെ എതിര്‍ത്തതിന്റെ പേരില്‍ വധിക്കപ്പെട്ടവരാണ് ഷഹബാസ് ഭാട്ടിയും സല്‍മാന്‍ ടാസര്‍ എന്നും അവര്‍ അനുസ്മരിച്ചു.

    ബംഗ്ലാദേശില്‍ ക്രൈസ്തവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബംഗ്ലാദേശ് ക്രിസ്ത്യന്‍ അസോസിയേഷന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!