Monday, December 23, 2024
spot_img
More

    റോസറി വാറുമായി ശാലോം ടിവി

    ലോകം മുഴുവന്‍ വലിയൊരു പോരാട്ടത്തിന്റെ നടുവിലൂടെ കടന്നുപോകുമ്പോള്‍ ലോകത്തെയും സഭയെയും രക്ഷിക്കാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി റോസറി വാറുമായി ശാലോംടിവി.പരിശുദ്ധ അമ്മയുടെ ജപമാലയ്ക്കായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ പത്തുലക്ഷം ജപമാലകള്‍ ചൊല്ലി ഒക്ടോബര്‍ 31 ന് മാതാവിന്റെ സന്നിധിയില്‍ സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ശാലോം മിനിസ്ട്രി ചെയര്‍മാന്‍ ഷെവ. ബെന്നി പുന്നത്തറ പറഞ്ഞു.

    കൊറോണ ഉയര്‍ത്തിവിട്ട പ്രതിസന്ധി ഒരു വശത്ത്. മറുവശത്ത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം. മറ്റൊരുയുദ്ധത്തിന്റെ മണിമുഴക്കം കേള്‍ക്കത്തക്കവിധത്തിലുള്ള അന്തരീക്ഷം. തിന്മയുടെ ശക്തികള്‍ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കിയിരിക്കുന്ന സാഹചര്യം. നന്മയെ തിന്മയെന്നുംതിന്മയെ നന്മയെന്നും വിളിക്കുന്ന ചുറ്റുപാടുകള്‍. ഇത്തരം അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനയില്‍ ശക്തിപ്രാപിക്കുക മാത്രമാണ് നമ്മുടെ മുമ്പിലുള്ള മാര്‍ഗ്ഗം. പ്രാര്‍ത്ഥന ആയുധമാണ്. ഈ ആയുധമാണ് ക്രൈസ്തവരെന്ന നിലയില്‍ നാം പ്രയോഗിക്കേണ്ടത്. നാം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളിലെല്ലാം ദൈവത്തിന്റെ ഇടപെടലുണ്ടാകണം. സ്വര്‍ഗ്ഗം ഇടപെടണം. നമ്മുടെ സമൂഹത്തില്‍ പരിശുദ്ധാത്മാവിന്റെ ഇടപെടലുണ്ടാകണം ഒക്ടോബര്‍ മാസം മുഴുവന്‍ ജപമാല ചൊല്ല്ി പ്രാര്‍ത്ഥിക്കുക. ദൈവത്തിലുള്ള ശരണവും പ്രാര്‍ത്ഥനയുമാണ് നമ്മുടെ ആയുധം. സഭ എവിടെയൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അവിടെയൊക്കെ പ്രാര്‍ത്ഥന കൊണ്ട് അതിജീവിച്ചതിന്റെ ചരിത്രം നമ്മുടെ കണ്‍മുന്നിലുണ്ട്. റഷ്യയിലെയും പോളണ്ടിലെയും കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയും സഭയുടെ വളര്‍ച്ചയും പോലെയുള്ള നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഇത്തരം ഒരു സാഹചര്യത്തിലാണ് റോസറി വാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഷെവ. ബെന്നി പുന്നത്തറ അറിയിച്ചു.

    ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ എന്നിവരാണ് റോസറി വാറിന് നേതൃത്വം കൊടുക്കുന്നത്.

    പരിശുദ്ധ അമ്മയെ വിളിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം. മരിയന്‍ പത്രത്തിന്റെ പ്രിയവായനക്കാരും ഈ പ്രാര്‍ത്ഥനാപോരാട്ടത്തില്‍ പങ്കെടുക്കുമല്ലോ?

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!