തലശ്ശേരി: ധ്യാനഗുരുക്കന്മാര്‍ക്ക് അതിരുകള്‍ നിശ്ചയിക്കരുത് എന്ന് തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി.
ധ്യാനഗുരുക്കന്മാര്‍ക്ക്് നാം ചില അതിരുകള്‍ നിശ്ചയിച്ചുകൊടുത്തിട്ടുണ്ട്. ബൈബിള്‍ വായിക്കുക. ബൈബിള്‍ മാത്രം പ്രസംഗിക്കുക,അതു മാത്രം അവര്‍ ചെയ്താല്‍ മതിയെന്നുമാണ് നാം പറയുന്നത്. അതെ, ധ്യാനഗുരുക്കന്മാര്‍ അത് മാത്രം ചെയ്താല്‍ മതി. കാരണം ബൈബിള്‍ ദൈവരാജ്യത്തിന്റെ സുവിശേഷമാണ്. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുക എന്ന് പറയുമ്പോള്‍ ദൈവരാജ്യത്തിന് വിരുദ്ധമായ തിന്മയുടെ സര്‍വ്വശക്തികളെയും എതിര്‍ക്കുക എന്ന് കൂടി അര്‍ത്ഥമുണ്ട്. ധ്യാനഗുരുക്കന്മാര്‍ ഈ രീതിയില്‍ സംസാരിച്ചുതുടങ്ങിയത് അക്ഷരാര്‍ത്ഥത്തില്‍ ദൈവരാജ്യത്തിന്റെ ശുശ്രൂഷ തന്നെയാണ്. ദൈവരാജ്യത്തിന്റെ ഇത്തരം മാനങ്ങളെ ഇത്രയും കാലം അഭിസംബോധന ചെയ്യാതിരുന്നതുകൊണ്ടാവാം ഇത്തരം ഇടപെടലുകളെ പലരും സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ കാരണമായിരിക്കുന്നത്്. ഇത് ഒട്ടുംവൈകിയതല്ല യഥാര്‍ത്ഥ സമയത്ത് തന്നെയാണ്.പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ഇടപെടല്‍തന്നെയാണ്.
ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പ്രസംഗം വര്‍ത്തമാനകാലത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തിരി കൊളുത്തിയ സാഹചര്യത്തില്‍ അതിനോടുള്ള പ്രതികരണമായി ഷെക്കെയ്‌ന ടെലിവിഷനോട് സംസാരിക്കുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി.