Monday, December 23, 2024
spot_img
More

    പാസ്റ്റര്‍ ടൈറ്റസ് കാപ്പന്‍ കത്തോലിക്കാസഭയിലേക്ക് മടങ്ങിവരുന്നു

    വ്യക്തിഗതസഭയുടെ സ്ഥാപകനും പെന്തക്കോസ്ത് പാസ്റ്ററുമായ ടൈറ്റസ് കാപ്പനും അനുയായികളും ഈവര്‍ഷം ഡിസംബറില്‍ കത്തോലിക്കാസഭയിലേക്ക് തിരികെ വരും.

    22 വര്‍ഷം മുമ്പാണ് ടൈറ്റസ് കത്തോലിക്കാസഭ ഉപേക്ഷിച്ച് പെന്തക്കോസ്ത് സഭയിലേക്ക് ആകൃഷ്ടനായതും സഭ സ്ഥാപിച്ചതും. കത്തോലിക്കാ മതബോധനാധ്യാപകനും ദൈവാലയശുശ്രൂഷകനുമൊക്കെയായിരുന്ന ടൈറ്റസിന്റെ കൂടുമാറ്റം അന്ന് ഏറെ ഞെട്ടലുളവാക്കുന്നതായിരുന്നു.

    വീണ്ടും ജനനസഭ, ലൈഫ് ചേഞ്ചേഴ്‌സ് മിനിസ്ട്രി എന്നീ സഭകളാണ് പെന്തക്കോസ്ത് സഭയില്‍ ചേര്‍ന്നതിന് ശേഷം ടൈറ്റസ് ആരംഭിച്ചത്.ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമെല്ലാം നിരവധി ശുശ്രൂഷകള്‍ ആരംഭിക്കുകയും പണവും പ്രശസ്തിയും സ്വന്തമാക്കുകയും ചെയ്തപ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. കാഞ്ഞങ്ങാട് നടന്ന എക്യുമെനിക്കല്‍ കണ്‍വെന്‍ഷന്‍ കത്തോലിക്കാസഭയിലേക്കുള്ള തിരിച്ചുവരവിന് കാരണമായി.

    ബിഷപ് ഡോ അലക്‌സ് വടക്കുംതല, ബിഷപ് സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ കത്തോലിക്കാസഭയിലേക്കുള്ള മടങ്ങിവരവിന് ആക്കം കൂട്ടി. ഭാര്യ സുശീല, മൂന്നുമക്കള്‍ എന്നിവരും അനുയായികളും ഒപ്പമാണ് ടൈറ്റസ് ഡിസംബറില്‍ കത്തോലിക്കാസഭയിലേക്ക് തിരികെവരുന്നത്.

    ഇതോടെ പാസ്റ്റര്‍ സജിത് ജോസഫിന് പിന്നാലെ ഒരു വ്യക്തിസഭാസ്ഥാപകന്‍ കൂടി കത്തോലിക്കാസഭയിലേക്ക് മടങ്ങിവന്നിരിക്കുകയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!