Sunday, December 22, 2024
spot_img
More

    ദൈവവിശ്വാസം രാജ്യത്തെ ഐക്യത്തിലാക്കും: ട്രംപ്

    വാഷിംങ്ടണ്‍: പ്രതിസന്ധികളുടെയും പരീക്ഷണങ്ങളുടെയും ഇക്കാലത്ത് ദൈവവിശ്വാസം രാജ്യത്തെ ഒരുമിച്ചുനിര്‍ത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

    പരീക്ഷണങ്ങളുടെ സമയത്ത് വിശ്വാസം നമുക്ക് വേണ്ടി നിലയുറപ്പിച്ചിരിക്കുന്നു. അനേകം സ്ത്രീപുരുഷന്മാരുടെ വിശ്വാസത്താലാണ് നമ്മുടെ രാഷ്ട്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. വൈറ്റ് ഹൗസില്‍ നിന്നും പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നാഷനല്‍ ഡേ ഓഫ് പ്രെയര്‍ ആന്റ് റിട്ടേണ്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു സന്ദേശം നല്കുകയായിരുന്നു ട്രംപ്.

    ദേശീയവുംസിവിലുമായ ഐക്യത്തിന് വിശ്വാസം പ്രധാന പിന്തുണ നല്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കന്‍ ജനത നിരവധിയായ പരീക്ഷണങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയുമാണ് കടന്നുപോയത്. എന്നിട്ടും നമുക്ക് ദൈവത്തിലുള്ള വിശ്വാസത്തില്‍ ഉറച്ചുനില്ക്കാന്‍ കഴിയുന്നു. ഇവയെല്ലാം നമ്മെയും രാജ്യത്തെയും ദൈവത്തിന്റെ കീഴില്‍ ഒരുമിച്ചുനിര്‍ത്തുന്നു. ട്രംപ് പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!