തിരുവനന്തപുരം: ഒരു ലക്ഷം കരുണക്കൊന്ത ചൊല്ലി ലോകം മുഴുവനും എല്ലാ ദൈവജനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ഏറ്റവും പുതിയ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നു. ഒക്ടോബര്‍് അഞ്ചാം തീയതിക്ക് മുമ്പാണ് ഈ പ്രാര്‍ത്ഥനായജ്ഞം പൂര്‍ത്തിയാക്കേണ്ടത്.
കരുണ കൊന്ത ക്രിസ്തു വെളിപെടുത്തികൊടുത്ത വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാളാണ് ഒക്ടോബര്‍ അഞ്ച്. വിശുദ്ധ ഫൗസ്റ്റീനയാണ് കരുണകൊന്ത ലോകത്തില്‍ പ്രചരിപ്പിച്ചത്.
മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തോടൊപ്പം ചേര്‍ന്ന് ഒരു ലക്ഷം കരുണകൊന്ത ചൊല്ലി പ്രാര്‍ഥിക്കാനാണ് ഫാ. ഡാനിയേലിന്റെ ആഹ്വാനം. ലോകം മുഴുവന്റെ മേലും ദൈവകരുണ വര്‍ഷിക്കപ്പെടാനായി ഈ പ്രാര്‍ത്ഥനായജ്ഞത്തില്‍ മരിയന്‍ പത്രത്തിന്റെ പ്രിയ വായനക്കാരും അണിചേരുമല്ലോ?