കാലിഫോര്‍ണിയ: കാലിഫോര്‍ണിയായിലെ സെന്റ് പീറ്റര്‍ കല്‍ദായ കാത്തലിക് കത്തീഡ്രല്‍ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. സ്വസ്തിക ചിഹ്നങ്ങളും മറ്റും ചുവരുകളിലെഴുതി ക്രൈസ്തവ വിരുദ്ധത പ്രകടമാക്കിക്കൊണ്ടായിരുന്നു ആ ആക്രമണം.
ഇപ്പോഴിതാ അക്രമികളുടെ വീഡിയോ ദൃശ്യം ഫാ. ഡാനിയേല്‍ ഷാബ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. മറ്റൊന്നിനും വേണ്ടിയല്ല അദ്ദേഹം ഇത് പോസ്‌ററ് ചെയ്തിരിക്കുന്നത്.
ഈ കുറ്റകൃത്യം ചെയ്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഇറാക്കില്‍ മതപീഡനം അനുഭവിക്കുന്ന ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഫാ. ഡാനിയേല്‍ പറയുന്നു.