വാഷിംങ്ടണ്‍: അമേരിക്കയില്‍ ഉടനീളം നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പരിശുദ്ധ അമ്മയുടെ ജപമാല ചൊല്ലിപ്രാര്‍ത്ഥിക്കാന്‍ EWTN നെറ്റ് വര്‍ക്ക് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. പരിശുദ്ധ അമ്മയുടെ സഹായം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണ് ഇത്.
എല്ലാ കത്തോലിക്കരും ഇപ്പോള്‍ പരിശുദ്ധ അമ്മയിലേക്ക് കൂടുതലായി തിരിയണം. EWTN ബോര്‍ഡ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മൈക്കല്‍പി വാഴ്‌സോ പ്രസ്താവനയില്‍ ആവ്ശ്യപ്പെട്ടു. ഇന്നുമുതല്‍ ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ ഏഴു വരെയാണ് നൊവേന പ്രാര്‍ത്ഥന നടത്തേണ്ടത്.
അമേരിക്കയുടെ ആദ്യ മെത്രാനായ ബാള്‍ട്ടിമോറിലെ ജോണ്‍ കാരോലാണ് അമേരിക്കയുടെ പ്രത്യേക മധ്യസ്ഥയായി പരിശുദ്ധ അമ്മയെ പ്രഖ്യാപിച്ചത്. തുടര്‍ന്ന് രാജ്യം പരിശുദ്ധ അമ്മയുടെ മാതൃസഹജയമായ സംരക്ഷണം എല്ലായ്‌പ്പോഴും തേടുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യമെങ്ങും വിഭജനങ്ങളും വിഭാഗീയതകളും നടന്നുകൊണ്ടിരിക്കുന്നു. പല മൂല്യങ്ങളും വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. നമുക്ക് വീണ്ടും മാതാവിലേക്ക് തിരിയാം. മതസ്വാതന്ത്ര്യംലഭിക്കാന്‍ നാം പ്രാര്‍ത്ഥിക്കണം.സത്യത്തിന്റെ പാതയില്‍ നേതാക്കന്മാര്‍ ചരിക്കുന്നതിനായി അവര്‍ക്കായും നാം മാധ്യസ്ഥപ്രാര്‍ത്ഥന നടത്തണം. എല്ലാ മനുഷ്യജീവനും സംരക്ഷിക്കപ്പെടണം. പ്രത്യേകിച്ച് ഗര്‍ഭസ്ഥശിശുക്കള്‍.. പ്രസ്താവനയില്‍ പറയുന്നു.
EWTN വഴി എല്ലാ ദിവസവും ജപമാല സംപ്രേഷണം ചെയ്യും. കത്തോലിക്കര്‍ക്കായി നൊവേനയുടെ ഈ ബുക്കും റെഡിയാക്കിയിട്ടുണ്ട്.