വഴിതെറ്റിപോകുന്നവര്‍ക്കെല്ലാം തിരികെ വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ഒരു അപ്പനുണ്ട് എന്നതാണ് വഴിതെറ്റിപ്പോകലിനെ പോലും സൗന്ദര്യപൂര്‍വ്വമായ അനുഭവമാക്കിമാറ്റുന്നത്. അല്ലെങ്കില്‍ സ്വീകരിക്കാന്‍ ഒരു അപ്പനുണ്ട് എന്ന തിരിച്ചറിവാണ് തിരികെ വരാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ഇപ്രകാരമുള്ള തിരിച്ചുവരവിന്റെയും സ്വീകരിക്കലിന്റെയും കഥ പറയുന്ന ക്രിസ്തീയ ഭക്തിഗാനമാണ് പിതാവേ..
ബൈബിളിലെ ധൂര്‍ത്തപുത്രന്റെ കഥയാണ് ഈ ഗാനത്തിന് അടിസ്ഥാനം. ഫാ. സ്റ്റീഫന്‍ ഓണിശ്ശേരില്‍ സിഎസ്എസ് ആറിന്റെ വരികള്‍ക്ക് ആ വികാരങ്ങളുടെ ഭാവതലമുണ്ട്. ഏറ്റുപറച്ചിലിന്റെയും മനസ്താപത്തിന്റെയും ഏങ്ങലടികള്‍ ഈ വരികളില്‍ നമുക്ക് കേള്‍ക്കാന്‍ കഴിയും.
ബിബിന്‍ ഹെവന്‍ലിയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സീ ടിവിയിലെ സരിഗമപധ എന്ന മ്യൂസിക് കോംപറ്റീഷനിലെ വിജയി ലിബിന്‍ സ്‌കറിയയാണ് ഗാനം ആലപിച്ചിരിക്കുന്നത്. റെഡ്‌സ് മീഡിയ പുറത്തിറക്കിയിരിക്കുന്ന ഗാനത്തിന്റെ എഡിറ്റിംങ് നിര്‍വഹിച്ചിരിക്കുന്നത് ഫാ.സിജോ സിഎസ്എസ് ആര്‍ .