കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ മീഡിയ കമ്മീഷന്‍ തുടക്കം കുറിക്കുന്ന അപ്‌നാദേശ് ടി വി യൂട്യൂബ് ചാനലിന് ഇന്ന് തുടക്കം. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ബിഷപ്‌സ് ഹൗസിലെ കോണ്‍ഫ്രന്‍സ് ഹാളില്‍ ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
നിയുക്ത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് ചാഴികാടന്‍ എംപി, അതിരൂപത അല്മായസംഘടനാ പ്രസിഡന്റുമാര്‍, അതിരൂപത മീഡിയ ടീം എന്നിവര്‍ പങ്കെടുക്കും.