കൊച്ചി: സന്യസ്തര്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ നിയമസംവിധാനങ്ങളില്‍ മാറ്റം വരുത്തണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
നാല്പതിനായിരത്തോളം കത്തോലിക്കാസന്യാസിനിമാര്‍ വിദ്യാഭ്യാസആതുരശുശ്രൂഷാ മേഖലകളില്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്നുണ്ട്. വളരെയേറേ അവഹേളനങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അവര്‍ നേരിടുന്നത്. പരാതികള്‍ നല്കിയിട്ടും കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടില്ല.
ഈ അവഗണനയില്‍ കേരള കത്തോലിക്കാ മെത്രാന്മാര്‍ സമിതിയുടെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സന്യാസിനിമാര്‍ നല്കിയിട്ടുള്ള പരാതികള്‍ക്കുമേല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ ആലഞ്ചേരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.