ചങ്ങനാശ്ശേരി: ഭാരതത്തിലെ വിവിധ സഭകളുടെ കൂട്ടായ്മയായ യൂണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യ ഗാന്ധിജയന്തി ദിനമായ ഇന്ന് ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു. സാമൂഹിക സേവനതലങ്ങളിലും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്വകാര്യമേഖലകളിലും പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് പ്രാര്‍ത്ഥന. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കും. വിവിധ സഭകളിലെ വൈദികര്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സൂം മൂഖേനയുള്ള പ്രാര്‍ത്ഥനകളില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ക്‌നാനായ സഭ ആര്‍ച്ച് ബിഷപ് കുരിയാക്കോസ് മാര്‍ സേവേറിയോസ് തുടങ്ങിയവരും പങ്കെടുക്കും.