അസ്സീസി: ഒക്ടോബര്‍ 10 ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന കാര്‍ലോ അക്യൂറ്റിസിന്റെ കബറിടം വിശ്വാസികള്‍ക്ക് പൊതുവണക്കത്തിനായി തുറന്നുകൊടുത്തു. ഇന്നലെയാണ് കബറിടം തുറന്നുകൊടുത്തത്. 17 ാം തീയതി വരെ പൊതുവണക്കത്തിന് സൗകര്യമുണ്ടായിരിക്കും.
കബറിടം തുറന്നപ്പോള്‍ കാര്‍ലോയുടെ അഴുകാത്ത ശരീരമാണ് കണ്ടെത്താന്‍ സാധിച്ചത്. ഹൃദയത്തെ സ്പര്‍ശിക്കുന്ന കാഴ്ചയാണ് അതെന്ന് ചില വാര്‍ത്തകള്‍ പറയുന്നു. എന്നാല്‍ ഏതാനും ശരീരഭാഗങ്ങള്‍ മാത്രാണ് അഴുകാത്തതായിട്ടുള്ളതെന്നും ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന മുഖസാദൃശ്യം വീണ്ടെടുക്കാനായി ഏതാനും ചില മാറ്റങ്ങള്‍ ശരീരത്തില്‍ വരുത്തിയിട്ടുണ്ടെന്നും മറ്റൊരുവാര്‍ത്തയില്‍ പറയുന്നു.
അസ്സീസിയിലെ സാങ്ച്വറി ഓഫ് സ്‌പോളിയേഷനിലാണ് കാര്‍ലോയുടെ കബറിടം. ഒക്ടോബര് 10ന് വൈകുന്നേരം 4.30 നാണ് അസ്സീസിയിലെ വലിയ ബസിലിക്കയില്‍ വച്ച് കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്.
2006 ഒക്ടോബര്‍ 12 നാണ് കാര്‍ലോ സ്വര്‍ഗ്ഗപ്രാപ്തനായത്.